സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 398

♠ ജെ.പി

റിയാദ്: ഇന്ന് സൗദിയില്‍ 398 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,46,880 അയിട്ടുണ്ട്. കോവിഡ് മുലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 20 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5383 പേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 404 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,33,409 ആയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8088 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 766 പേര്‍ അത്യാസന്ന നിലയിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 53 പേരില്‍. മദീന 48, യാമ്പു 38, ജിദ്ദ 37, മക്ക 32, ഖമീസ് മുഷൈത്ത്, ഹായില്‍ എന്നിവിടങ്ങളില്‍ 11 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് 10ന് മുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.