നിയമവാഴ്ചയിൽ വിശ്വാസം ഇല്ലേ? ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പുറത്തായി. ജാമ്യാപേക്ഷ വിധിപറയാൻ മാറ്റിവെച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആക്രമിക്കപ്പെട്ട യൂട്യൂബർ വിജയ് പി നായരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം നിയമ വാഴ്ചയിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ആക്രമണത്തിന് മുതിർന്നത് എന്ന് കോടതി ചോദിച്ചു. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാനാണ് വിജയ് പി നായരുടെ ആവശ്യപ്രകാരം താമസ സ്ഥലത്തു അവർ ചെന്നത്. അവിടെനിന്നും എടുത്ത ലാപ്ടോപ്പും മൊബൈലും ഹെഡ്സെറ്റും 3 മണിക്കൂറിനകം തന്നെ പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.
പ്രതികൾ അതിക്രമിച്ചു കയറുകയായിരുന്നു എന്നും ഇവർക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എതിർഭാഗം വാദമുന്നയിച്ചു. എന്തു നടപടിയും നേരിടാൻ തയ്യാറാണെന്ന് ഇവർ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകൻ മറുപടിയോടെ അത്തരത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നവർ അതിന്റെ പരിണിത ഫലവും അനുവദിക്കാൻ തയ്യാറാകണം എന്നായിരുന്നു കോടതിയുടെ പ്രതികരണം.






