Video രാജൻ കേസിൽ കെ കരുണാകരൻ രാജിവെച്ചതു പ്രകാരം പിണറായി മൂന്നുതവണ രാജിവെക്കേണ്ട സമയം കഴിഞ്ഞു: കെ മുരളീധരൻ എം പി

തലശ്ശേരി:  രാജൻ കേസിൽ കെ കരുണാകരൻ രാജിവെച്ചതു പ്രകാരം പിണറായി വിജയൻ മൂന്നു തവണ രാജിവെക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.

സിപിഎം പാർട്ടി നയം കുടുംബാംഗങ്ങൾക്കും പാർട്ടി അണികൾക്കും ബാധകമാണ്. പാർട്ടി ചട്ടക്കൂടിൽ നിന്നു കൊണ്ടു പ്രവർത്തിക്കണമെന്നാണ് ആ തിയറി. അതനുസരിച്ചാണെങ്കിൽ പാർട്ടിപരമായും തെറ്റുണ്ട്. ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണൻ രാജിവെക്കേണ്ടിവരും. ഇതു  തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സ്വന്തം പ്രിൻസിപ്പൾ സെക്രട്ടറി സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു കൂട്ടുനിന്നാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അതിനാലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും എംപി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

രാജൻ കേസിൽ കരുണാകരന്റെ രാജിയാണ് ധാർമ്മികമായ രാജി. രാജന്റെ പിതാവ് ഈച്ചരവാര്യർ പോലും തന്റെ മകനെ കരുണാകരൻ കൊന്നുവെന്നു പറഞ്ഞിട്ടില്ല. കോടതിയുടെ പരാമർശം നിയമസഭയിൽ ഉന്നയിച്ചതിന്റെ പേരിലാണ് കരുണാകരൻ രാജിവെച്ചതെന്നും മുരളീധരൻ എംപി ഓർമ്മിപ്പിച്ചു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംപി