മറ്റ് സംസ്ഥാനങ്ങൾക്ക് അവരുടെ ഭൂമി സംരക്ഷിക്കാൻ നിയമങ്ങളുണ്ട്,എന്തുകൊണ്ട് ജമ്മു കശ്മീരിനില്ല: ഒമർ അബ്ദുല്ല

♠ ലക്ഷ്മി
ശ്രീനഗർ: രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഭൂമി വാങ്ങാൻ കഴിയാത്ത വിധം ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക നിയമങ്ങളുണ്ടെന്നും ജമ്മു കശ്മീരിന് സമാനമായ നിയമങ്ങൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഒരു ഇന്ത്യക്കാരനും ഹിമാചൽപ്രദേശ്, സിക്കിം, മേഘാലയ, നാഗാലാൻഡ് തുടങ്ങി കേന്ദ്രഭരണ പ്രദേശങ്ങളിൽ പോകുകയോ ഭൂമി വാങ്ങുവാനോകഴിയില്ലെന്നും ഒമർ അബ്ദുല്ല.
ഈ നിയമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ദേശവിരുദ്ധരാകുന്നത് എന്തുകൊണ്ടാണ്? മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക വ്യവസ്ഥകൾക്കായി ശബ്ദങ്ങൾ ഉന്നയിക്കുമ്പോൾ എന്തുകൊണ്ടാണ് മാധ്യമ ചർച്ചകൾ നടക്കാത്തത്?. ബിജെപി ഭരിക്കുന്ന കേന്ദ്രം മുഖ്യധാരയുടെ വക്കിലെത്തിച്ചതായും ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് ആസ്ഥാനത്ത് നടന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല ചോദ്യം ചെയ്യതു.
ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഭൂമിയും സ്വത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒത്തുചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിനു എന്താണ് വേണ്ടത്? ഞങ്ങൾ മുഖ്യധാരയിൽ നിന്ന് പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഒമർ അബ്ദുല്ല ചോദിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ ഭരണഘടനാപരമായ അവകാശങ്ങൾ തേടുന്നത് കുറ്റകരമല്ലെന്നും ഭൂമി നിയമങ്ങളിൽ പുതിയ ഭേദഗതി വരുത്താൻ പിഡിപി സമാധാനപരമായ പ്രതിഷേധം ഉയർത്തിയെങ്കില്ലും അത് അനുവദിച്ചില്ല. ഭരണഘടനയ്ക്കുള്ളിലും സമാധാനപരമായി ഞങ്ങളുടെ അവകാശം തേടുന്നതിൽ തെറ്റാണോ? ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ വർഷം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചിരുന്നതായി അബ്ദുല്ല പറഞ്ഞു. ഇന്ന് നാം അഭിമുഖീകരിക്കുന്നതെന്തും ആ ദുർബലമായ ശബ്ദമാണ്. ഞങ്ങൾ ഭിന്നിച്ചു, അവർ അവരുടെ പദ്ധതി നടപ്പിലാക്കി, ഞങ്ങളുടെ ശബ്ദം ദുർബലമാവുകയും അവർ ഞങ്ങളുടെ ഐഡന്റിറ്റി മായ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ജമ്മു കശ്മീർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് ഉന്നത അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം നടത്തിയ ഭേദഗതികൾ ഇതിന് ഉത്തമ ഉദാഹരണമാണ്.






