ബിനീഷ് കൊടിയേരിയുടെ ബിനാമി അനൂപ് മുഹമ്മദ്?

♠ ലക്ഷ്മി
ബെംഗളുരു: ലഹരിമരുന്ന് ഇടപാടില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയുടെ ബിനാമിയാണെന്നും അനൂപിനെ ബിനാമിയാക്കി ബിനീഷ് ബെംഗളുരുവില്‍ നിരവധി ബിസിനസുകള്‍ ചെയ്തിരുന്നതായും അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും. അനൂപിന്റെ ലഹരിമരുന്ന് ഇടപാട് ബിനീഷിന് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്രേ്ടറ്റ്. അറസ്റ്റിന് ശേഷം വിത്സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ പാര്‍പ്പിച്ചിരുന്ന ബിനീഷിനെ ഇന്ന് രാവിലെ ഇഡിയുടെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അനൂപും ബിനീഷും അറസ്റ്റിന് തൊട്ടു മുമ്പുവര ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഇഡി പറയുന്നു. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തെ അറിയ വുന്നതാണ്. ബിനീഷ് സ്ഥിരമായി ബെംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും മൂന്നര കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് നല്‍കിയിട്ടുണ്ടെന്ന് ബെംഗളുരു സിറ്റി സിവില്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദിനൊപ്പം ബിനീഷിനെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. നാല് ദിവസത്തേക്കാണ് ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അവസാന ദിവസം അനൂപിനേയും ബിനീഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഒന്നുമുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.






