മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നു

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: സംസ്ഥാാനങ്ങളില്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ദിനം പ്രതിയുള്ള കണക്കുകള്‍ ഉയര്‍ന്നതോതില്‍ തുടരുകയാണ്. മരണസംഖ്യയിലും വര്‍ദ്ധനവ് തുടരുന്ന സാഹചര്യമാണ് ഉള്ളത്. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പോലും ദിനം പ്രതിയുള്ള കണക്കുകളില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെ ഉള്ള കേസുകളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളം, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഉത്സവ സീസണില്‍ പരിശോധന, ട്രാക്കിംഗ്, ചികിത്സ തന്ത്രങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്താനും പൊതുജന അവ ബോധത്തിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ആണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ ഇതുവരെ 3,25,166 പേര്‍ രോഗമുക്തി നേടി. 91,784 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 1429 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.