വായു മലിനീകരണം ഉണ്ടാക്കിയാല്‍ കടുത്ത ശിക്ഷ

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമായിരിക്കെ പുതിയ ഓര്‍ഡിനന്‍സുമായി കേന്ദ്രം. ഇവിടങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ പുതിയ ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
വായു മലിനീകരണങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുതുന്നതിനായി ”ഗ്രീന്‍ ഡല്‍ഹി” എന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. മലിനീകരണം തടയുന്നതിനും വേണ്ടനടപടികള്‍ സ്വീകരിക്കുന്നതിനുമായി 20 അംഗ സ്ഥിരംകമ്മീഷനെ നിയമിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ സ്ഥാപിക്കും. കമ്മീഷനിലെ 18 അംഗങ്ങളില്‍ 10 പേര്‍ ബ്യൂറോക്രാറ്റുകളും മറ്റുള്ളവര്‍ ഈ മേഖലയിലെ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആയിരിക്കണം. പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെക്ഷന്‍ കമ്മിറ്റിയില്‍ മറ്റ് മൂന്ന് മന്ത്രിമാരും ക്യാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. ഇവര്‍ക്കാണ് മൂന്നു വര്‍ഷത്തേക്കുള്ള കമ്മീഷന്‍ അംഗങ്ങള്‍ നിയമിക്കാനുള്ള ചുമതല.
വായുവിന്റെ ഗുണനിലവാരം മോശമാക്കുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുക, വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണം, അന്തരീക്ഷത്തിലെ പൊടികള്‍, സ്റ്റീല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം എന്നിവ പരിശോധിക്കും. കമ്മീഷന്‍ തയ്യാറാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കും. തുടര്‍ന്നുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യും.






