മിലാദ് ഫെസ്റ്റ് നടത്തി

ചമ്പാട് : നൂറുൽ ഇസ്ലാം മദ്റസ, താര ജുമാ മസ്ജിദ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മിലാദ് ഫെസ്റ്റ് നടത്തി. മഹല്ല് ഖാളി സ്വാദിഖ് ഫൈസി ഇർഫാനി പതാക ഉയർത്തിയതോടെയാണ് തുടക്കം കുറിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വിദ്യാർത്ഥികളുടെ ഓൺലൈൻ കലാമൽസരവും തുടർന്ന് മിലാദ് സമ്മേളനവും നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ അഷറഫ് അധ്യക്ഷത വഹിച്ചു. ഖത്തീബ് മുഹമ്മദലി മിസ്ബാഹി പ്രഭാഷണം നടത്തി. ത്വാഹ സൈനി, റഹിം ചമ്പാട്, അബ്ദുൾ അസീസ് മാസ്റ്റർ, പിഎം ഷിനാജ്, പിഎം മഹമൂദ്, അഹമ്മദ് ഉസ്താദ്, ബി പി യൂസഫ് എന്നിവർ സംസാരിച്ചു. പിപി റഫ്നാസ് സ്വാഗതവും കെവി റൈസൽ നന്ദിയും പറഞ്ഞു.






