കൊവിഡ് വാക്സിൻ നൽകുന്നതിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി

♠ ഹരിത ഉമാമഹേശ്വരന്‍

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ലഭ്യമായാൽ അത് എല്ലാവർക്കും വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിതരണത്തിന്റെ രീതി തീരുമാനിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വാക്സിൻ വിതരണത്തിനായി സംസ്ഥാനത്തും ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, രോഗ സാധ്യത കൂടുതൽ ഉള്ളവർകുമാണ് വാക്സിൻ വിതരണം ചെയ്യുക. രാജ്യത്തെമ്പാടുമായി 28000 സംഭരണ പോയിന്റുകൾ  നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വാക്സിൻ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സാധിക്കും. ഇന്ത്യയിലെ കോവിഡ് വാക്സിൻ പരീഷണം വിവിധ ഘട്ടങ്ങളിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.