ചോദ്യം ചെയ്യലിനിടെ അവര്‍ ഫോണ്‍ ചെയ്യാന്‍ പോകുന്നു: ശിവശങ്കരര്‍

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കരര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി. ചോദ്യം ചെയ്യലിനായി രണ്ടര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ ആവില്ലെന്നും ഗുരുതരമായ നടുവേദന ഉണ്ടെന്നും ശിവശങ്കരര്‍ കോടതിയെ ബോധിപ്പിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനിടെ ഫോണ്‍ ചെയ്യാന്‍ പോകുന്നത് ഒഴിവാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. ഫ്‌ളാറ്റിലെ ഒത്തുചേരലുകളും വിദേശയാത്രകളുമാണ് ശിവശങ്കരനെ കുരുക്കിയത്. 14 ദിവസത്തെ കസ്റ്റഡി ആണ് ഇ ഡി ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസമാണ് അനുവദിച്ച് കിട്ടിയത്. ചോദ്യം ചെയ്യല്‍ മാത്രമേ പാടുള്ളൂ. രാത്രിയില്‍ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യല്‍ തടസ്സപ്പെടുത്താതെ ആയുര്‍വേദ ചികിത്സയും കോടതി അനുവദിച്ചു.






