നീറ്റ് റാങ്ക് ജേതാക്കളെ അനുമോദിച്ചു

തലശ്ശേരി: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പാറാലിലെ ഇരട്ട സഹോദരിമാരായ ഷഹാന ജസീൽ (120 റാങ്ക്), ജഹാന ജസീൽ (3017 റാങ്ക്) എന്നിവരെ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കുട്ടികളുടെ വീട്ടിൽ വെച്ച് നടത്തിയ അനുമോദന ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെപി നജീബ്, കോളേജ് മാനേജർ എംപി അഹമ്മദ് ബഷീർ എന്നിവർ റാങ്ക് ജേതാക്കൾക്ക് ഉപഹാരം കൈമാറി. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ മാനേജർ വിപി മുഹമ്മദലി, മുഹമ്മദ് ഫൈസൽ എന്നിവർ നേതൃത്വം നൽകി.
മികച്ച റാങ്ക് നേടി നാടിൻ്റെ അഭിമാനമായ പാറാൽ കല്ലിൽതാഴെ അഹ്സാനിൽ ഷഹാനയും ജഹാനയും പഠനത്തിൽ എന്നും മുന്നിലായിരുന്നു. ത്സരബുദ്ധിയോടെ പഠിച്ചാണ് നീറ്റ് പരീക്ഷയിൽ ഈ മിടുക്കികൾ ഉന്നത വിജയം കരസ്ഥമാക്കിയത്. പ്ലസ്ടു പരീക്ഷയിൽ ഷഹാന 98.8 ശതമാനവും ജഹാന 99 ശതമാനവും നേടി മികവ് തെളിയിച്ചിരുന്നു. ഒരു വർഷത്തെ കോച്ചിംഗിന് ശേഷമാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്.
ബിസിനസ്സുകാരനായ പി ജസീലിന്റെയും കെസി സാജിതയുടെയും മക്കളാണ് ഈ മിടുക്കികൾ. അർസ ജസീൽ, മുഹമ്മദ് അഹ്‌സാൻ എന്നിവർ സഹോദരങ്ങൾ ആണ്.






