എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസില്‍ എത്തിക്കുകയായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ശിവശങ്കര്‍ ചികിത്സയില്‍ വഞ്ചിയൂരിലെ ആയുര്‍വേദ കേന്ദ്രത്തിലായിരുന്നു. ഇവിടെ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കകമാണ് തിരുവനന്തപുരത്തെ കേന്ദ്രത്തില്‍നിന്ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്.