ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി

♠ ലക്ഷ്മി
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഓഫിസറും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ. ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളുകയും സ്വപ്നയടക്കമുള്ളവരുമായി ഇടപെടുമ്പോള്‍ ശിവശങ്കറിന് ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു .
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ശിവശങ്കറിന്‍റെ അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നും മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും എൻഫോഴ്സ്മെന്‍റ് കോടതിയിൽ വാദിച്ചു. സ്വപ്ന ഒരു കരു മാത്രമാണന്നും കള്ളക്കടത്തിന് കൂട്ട് നിന്നതിനു കിട്ടിയ ലാഭമണ് ലോക്കറിൽ വെച്ചിരിക്കുന്നതെന്നും.വാട് സാപ് സന്ദേശം വെച്ച് ചോദ്യം ചെയ്തപ്പോൾ പലതും അറിയില്ല എന്നു ശിവശങ്കർ പറയുഞ്ഞെങ്കില്ലും അവർ തമ്മിൽ അടുത്ത ബന്ധമാണെന്നു സന്ദേശങ്ങളിൽ നിന്നു വ്യക്തമാണ്. ചാർട്ടേഡ് അക്കൗണ്ടന്റിനെ എന്തിന് പരിചയപ്പെടുത്തി എന്ന് പറയുന്നില്ലെന്നു ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.






