കെഎം ഷാജി എംഎല്‍എയെ വധിക്കാൻ ക്വട്ടേഷന്‍: തേജസിൻ്റെ മുൻകൂർ ജാമ്യഹർജി വാദം 11ന്

തലശ്ശേരി: മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ കുറ്റാരോപിതനായ പാപ്പിനിശ്ശേരി വെസ്റ്റിലെ മഠത്തിൽ തേജസ്(33)ജില്ലാ കോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യ ഹരജി അടുത്ത മാസം 11ലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഹരജി പരിഗണിച്ചത്. 11 ന് ഹരജിയിൽ വാദപ്രതിവാദം നടക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അഡ്വ: സുധീഷ് തറോള്‍ മുഖേനയാണ് കഴിഞ്ഞ ദിവസം ജാമ്യ ഹരജി നല്‍കിയത്. കെഎം ഷാജിയുടെ പരാതിയില്‍ വളപട്ടണം പൊലീസ് തേജസിനെതിരെ കേസെടുത്തിരുന്നു. ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ ശബ്ദ രേഖ അടക്കമാണ് എംഎൽഎ പരാതി നല്‍കിയിരുന്നത്. കൂടാതെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.






