വാളയാർ പീഡനം:  ഇരകൾക്ക് നീതി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ധർണ്ണ

തലശ്ശേരി : വാളയാറിൽ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക്  നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം
വാർഷികത്തിൽ യൂത്ത് കോൺഗ്രസ്  പ്രതിഷേധ ധർണ നടത്തി. തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിലായിരുന്നു തലശ്ശേരി പോലീസ് സ്റ്റേഷന് മുന്നിൽ  കോവിഡ് – 19 മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ നടത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ധർണ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് അക്ഷയ് ചൊക്ലി അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി ഇമ്രാൻ, തലശ്ശേരി ബ്ലോക്ക് കോൺ ഗ്രസ്സ് സെക്രട്ടറി മാരായ അനസ് ചാലിൽ, ഗഫൂർ മനയത്ത്, എ ആർ ചിന്മയ്, വിവി ഷുഹൈബ് എന്നിവർ പ്രസംഗിച്ചു.