ടാറ്റ നിർമിച്ചു നൽകിയ ആശുപത്രി ബുധനാഴ്ച പ്രവർത്തനമാരംഭികും

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ കൊവിഡ് പ്രവർതാനങ്ങളുടെ ഭാഗമായി നിർമിച്ചു നൽകിയ ആശുപത്രി ഈ മാസം 28ന് തുറന്ന് പ്രവർത്തിക്കുമെന്നു  ആരോഗ്യമന്ത്രി കെകെ ശൈലജ. ഒന്നാംഘട്ടമായി മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിട്രേറ്റിവ് വിഭാഗത്തിലായി 191 പുതിയ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. കാസർഗോഡ് മേഖലയിലെ ചികിത്സ സൗകാര്യം ഇതിലൂടെ വർധിപ്പിക്കാനാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൊവിഡ് പ്രതിരോധ പ്രവർതനങ്ങൾ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി കാസർകോഡ് ജില്ലയിൽ തെക്കിൽ വില്ലേജിൽ 553 കിടക്കാകളോട് കൂടി ആശുപത്രി നിർമിച്ചത്. വളരെ ചുരുങ്ങിയ അളവിൽ ടാറ്റ ഗ്രൂപ്പ്  ആണ് സൗജന്യമായി ആശുപത്രി നിർമിച്ചു സർക്കാരിന് കൈമാറിയത്. എല്ലാരീതിയിലും ഉള്ള ചികിത്സാ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിട്ടുണ്ട്.