കേരളത്തില്‍ ഇന്ന്  കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 6,843 പേര്‍ക്ക്

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആകെ കൊവിഡ് ബാധിച്ചത് 6,843പേരില്‍. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5,694 പേരിലാണ്. 7,649 പേര്‍ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 26 ആയി. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 1332 ആയി. ഇതില്‍ 159 പേര് സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവര്‍ ആണ്. ഇവരില്‍ 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ 1011 പേരിലാണ്. കോഴിക്കോട് 869 പേരിലും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് 96,585 പേരാണ് ചികിത്സയില്‍ ഉള്ളത്. 2,94,910 പേര്‍ രോഗമുക്തരായിട്ടുമുണ്ട്.