സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗിളുടെ എണ്ണം 323

♠ ജെ.പി
റിയാദ്: ഇന്ന് സൗദിയില്‍ 323 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,44,875 അയിട്ടുണ്ട്. കോവിഡ് മുലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 15 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5296 പേരും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 335 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,31,330 ആയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8249 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 769 പേര്‍ അത്യാസന്ന നിലയിലുമാണ്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 62 പേരില്‍. റിയാദ് 41, യാമ്പു 29, മക്ക 24, ബുറൈദ 14, ഹുഫൂഫ് 11 എന്നിങ്ങനെയാണ് സൗദിയില്‍ കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






