അനാഥാലയങ്ങൾക്ക് മാസ്കുകൾ കൈമാറി

തലശ്ശേരി: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റും ലയൺസ് ക്ലബ്ബുകളും ചേർന്ന് ജില്ലയിലെ മുഴുവൻ അനാഥാലയങ്ങൾക്കുമായി 3500 മാസ്കുകൾ സംഭാവന ചെയ്തു.
കോവിഡ് പ്രതിരോധത്തിനായി അന്തേവാസികൾക്ക് ലഭിക്കുന്ന വിലപ്പെട്ട സഹായമാണിതെന്ന് കൈമാറ്റ ചടങ്ങ് ഉത്ഘാടനം ചെയ്ത സാമൂഹ്യക്ഷേമ വകുപ്പ് ജൂനിയർ സുപ്രണ്ട് പികെ നാസർ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അനാഥാലയങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ അസ്സോസിയേഷൻ ഭാരവാഹികളായ ടികെ സജി, എംജെ സ്റ്റീഫൻ എന്നിവരാണ് മാസ്കുകൾ ഏറ്റുവാങ്ങിയത്.
പ്രസ് ഫോറത്തിൽ ചേർന്ന ചടങ്ങിൽ ധർമ്മടം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ, ട്രസ്റ്റ് പ്രസിഡണ്ട് എംപി അരവിന്ദാക്ഷൻ, ലയൺസ് ക്ലബ്ബ് റീജിയൺ ചേയർപേഴ്സൺ എഎൽ അലോജ്, സോൺ ചേയർപേഴ്സൺ പ്രദീപ് പ്രതിഭ, പിപി സുധേഷ് എന്നിവർ സംസാരിച്ചു.
ടെലിച്ചറി ലയൺസ്, ടെലിച്ചറി സിറ്റി ലയൺസ്, ധർമ്മടം ലയൺസ് എന്നിവ സോഷ്യൽ വെൽഫയർ ട്രസ്റ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.






