സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് സാമയുടെ മുന്നറിയിപ്പ്

♠ ജെ.പി
ജിദ്ദ: ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ദിച്ച സാഹചര്യത്തിലാണ് സാമയുടെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് വഴിയും ഫോണ്‍വഴിയുമുള്ള അന്വേഷണങ്ങളില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറരുതെന്നും സാമ ഉണര്‍ത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി എന്ന സാമ സൗദിയിലെ പൗരന്മാരും പ്രവാസികളുമായ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് ഡാറ്റാവിവരങ്ങളും അന്വേഷിച്ചുകൊണ്ട് നിരവധി വ്യാജ, അജ്ഞാത കോളുകളും മെസ്സേജുകളും ലഭിക്കുന്നതായി ഉപഭോക്താക്കളില്‍നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗദിയിലെ സെന്‍ട്രല്‍ ബാങ്കായ സാമ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
തട്ടിപ്പുകാര്‍ ഏതെങ്കിലും ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെതോഅല്ലാത്ത ഫോണ്‍ നമ്പറുകളും ഇലക്‌ക്രേടാണിക് ലിങ്കുകളും ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി വിവരങ്ങള്‍ ചോര്‍ത്തുകയാണ് പതിവ്. ഇത്തരം സംഘം ഫിഷിംഗ്, ഇമെയിലുകള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് അയയ്ക്കാറുണ്ട്. പെട്ടെന്ന് ഇവ ഒരു ബാങ്കില്‍ നിന്നുള്ളതാണെന്ന് തോന്നും. ലോഗിന്‍ ചെയ്യുവാനുള്ള വിവരങ്ങള്‍ കണ്ടെത്തുകയാണ് ഇത്തരം സംഘത്തിന്റെ ലക്ഷ്യം.
ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരുക്കലും ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ട് സംബന്ധമായ രഹസ്യ ഡാറ്റകളും അന്വേഷിക്കാറില്ല. ഒരോ ഉപഭോക്താക്കളും തങ്ങള്‍ക്ക് വരുന്ന എല്ലാ മെസ്സേജുകളും ഒറിജിനല്‍ കേന്ദ്രങ്ങളില്‍നിന്നാണെന്ന് ഉപപ്പ് വരുത്തുകയും ശംശയം താന്നുന്ന കാര്യങ്ങള്‍ യഥാസമയം അധികൃതരെ അറിയിക്കണമെന്നും സാമ പറഞ്ഞു.






