സൗദിയില്‍ കൊവിഡ് രോഗമുക്തി 96.06 ശതമാനം

♠ ജെ.പി
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ചവരില്‍ രോഗശമനം വര്‍ദ്ദിച്ചുവരുന്നു. ഇന്നത്തെ രോഗശമന നിരക്ക് 96.06 ശതമാനമാണ്. ഇന്ന് 395 പേരിലാണ് പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. 40 ശതമാനം സ്ത്രീകളിലും 60 ശതമാനം പുരുഷന്‍മാരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കുടികള്‍ 11 ശതമാനവും മുതര്‍ന്നവര്‍ 85 ശതമാനവും നന്നേ പ്രായം ചെന്നവര്‍ 4 ശതമാനവുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,44,552 അയിട്ടുണ്ട്. കോവിഡ് മുലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 17 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5281 പേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 417 പേരാണ് കൊവിഡില്‍ നിന്നും രോഗ മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,30,995 ആയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8276 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 788 പേര്‍ അത്യാസന്ന നിലയിലുമാണ്
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 85 പേരില്‍. യാമ്പു 42, റിയാദ് 37, മക്ക 32, ഹുഫൂഫ് 19, ജിദ്ദ 14, അല്‍മുബാറസ് 13 എന്നിങ്ങനെയാണ് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍






