സിബിഐയെ വിലക്കണമെന്ന് സിപിഎം

♠ ഹരിത ഉമാമഹേശ്വരന്‍
തിരുവനന്തപുരം: സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവിശ്യപെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗികുന്നുവെന്ന് രാഹുൽഗാന്ധി പോലും പറഞ്ഞ പശ്ചാതലത്തിൽ മുൻകൂർ അനുമതി റദ്ദാകുന്നതിന്റെ നിയമാവശം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.എൽഡിഎഫ് യോഗത്തിൽ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാൻ മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐ ക്ക് വിലക്ക് ഏപ്പെടുത്തിട്ടുണ്ട്. സർക്കാർ ആവിശ്യപ്പെടുന്ന കേസുകൾ സിബിഐക്ക് അന്വേഷികാം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സർക്കാർ ആവിശ്യപെടുന്ന കേസുകൾ ഏറ്റെടുക്കാതിരികുകയും മറ്റ് കേസുകൾ അന്വേഷിക്കുകയും ചെയുന്നതതാണ് മുൻകൂർ അനുമതി പുന:പരിശോധിക്കണമെന്ന് സിപിഎം നിർദേശിക്കാൻ കാരണം. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് ടൈറ്റാനിയം കേസ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രതികളായ കേസാണിത്. സിബിഐ അന്വേഷികാണം എന്ന് ഒരു വർഷം മുൻപ് സർക്കാർ ആവിശ്യപെട്ടിരുന്നതാണ്. എന്നാൽ അത് ഏറ്റെടുകാനാവില്ലെനാണ് കേന്ദ്ര വ്യക്തമാക്കിയത്.
കാശുവണ്ടി വികസനകോർപറേഷനിലെ അഴിമതി സിബിഐ അന്വേഷികേണ്ടതില്ലെന്ന് തന്നെയാണ് സർക്കാർ നിലപാട്.






