അടുത്ത മാസം മുതല്‍ സൗദിയില്‍നിന്നും 33 ഡെസ്റ്റിനേഷനുകളിലേക്ക് സൗദിയ വിമാനം.

കൊച്ചി, ദല്‍ഹി, മുംബൈ എന്നീ ഡെസ്റ്റിനേഷനുകളും പട്ടികയില്‍

ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അടുത്തമാസം മുതല്‍ ഇന്ത്യയിലടക്കം 33 ഡെസ്റ്റിനേഷനുകളിലേക്കുകൂടി സര്‍വ്വിസ് ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. കൊച്ചി, ദല്‍ഹി, മുംബൈ എന്നീ ഡെസ്റ്റിനേഷനുകളാണ് ഇന്ത്യല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊച്ചി, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വ്വീസ് ഉണ്ടായിരിക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യയില്‍ ധാക്ക, ഇസ്‌ലാമാബാദ്, ജക്കാര്‍ത്ത, കറാച്ചി, ക്വാലാലംപുര്‍, ലാഹോര്‍, മനില, മുള്‍ട്ടാന്‍, പെഷവാര്‍ എന്നിവടങ്ങളിലേക്കും സര്‍വീസുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. എന്നാല്‍ അടുത്തമാസം ആരംഭിക്കുന്ന സര്‍വ്വിസിന്റെ വ്യക്തമായ തീയ്യതി പിന്നീട് അറിയിക്കും.