കപിൽദേവിന് ഹ്രദയാഘാതം; അൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽദേവിനെ ഹ്രദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അൻജിയോപ്ലാസ്റ്റിനു വിധേയനാക്കുകയും ചെയ്തു. അറുപത്തൊന്നുകാരനായ കപിൽദേവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഭാര്യയുമായി സംസാരിച്ചുവെന്നും വ്യാഴാഴ്ച ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അശോക് മൽഹോത്ര പറഞ്ഞു. ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും അധികൃധർ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്രിക്കറ്റ് നായകനാണ് കപിൽ ദേവ്. 1983ൽ കരുത്തരായ വെസ്റ്റിൻഡീസ് ടീമിനെ പരാജയപ്പെടുത്തിയാണ് കപിലും സംഘവും ചാംപ്യന്മാരായത്. ഇന്ത്യയ്ക്കായി 225 ഏകദിനങ്ങൾ കളിച്ചിട്ടുള്ള കപിൽ ദേവ്, 3783 റൺസ് നേടുകയും 253 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ടെസ്റ്റിൽ 434 വിക്കറ്റ് വീഴ്ത്തിയ കപിലിന്റെ നേട്ടം അന്നത്തെ റെക്കോർഡായിരുന്നു.






