പ്രവാചകന്റെ വഴിയും വെളിച്ചവും  തനിമ കാമ്പയിൻ: യാംബുവിൽ പൊതു പ്രഭാഷണം  സംഘടിപ്പിച്ചു 

യാംബു:  ‘പ്രവാചകന്റെ വഴിയും വെളിച്ചവും’ എന്ന ശീർഷകത്തിൽ തനിമ സൗദി ഘടകം ഒക്ടോബർ 16 മുതൽ നവംബർ ആറ് വരെ നടത്തുന്ന സന്ദേശ പ്രചാരണ കാമ്പയിന്റെ ഭാഗമായി യാംബുവിൽ  പ്രഭാഷണ പരിപാടി  സംഘടിപ്പിച്ചു. പ്രമേയ വിഷയത്തിൽ തനിമ യാംബു, മദീന സോണൽ ജനറൽ സെക്രട്ടറി സലിം വേങ്ങര മുഖ്യ പ്രഭാഷണം നടത്തി.
പ്രവാചകൻ മുഹമ്മദ് നബിയുടെ  മഹിതമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ജനക്ഷേമത്തിനും നന്മ ക്കും വേണ്ടി നിലകൊള്ളാൻ സമൂഹം തയ്യാറാവേണ്ടതുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. തനിമ യാംബു, മദീന സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത  വഹിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സാബു  വെള്ളാരപ്പിള്ളി നന്ദിയും പറഞ്ഞു. മുസ്തഫ കുന്നക്കാവ് ഖുർആൻ പരായണം നടത്തി.