സൗദി കെഎംസിസി സുരക്ഷാപദ്ധതി ദമാം പോസ്റ്റ് ഓഫീസ് ഏരിയാ കാമ്പയിന്‍ തുടങ്ങി

ദമ്മാം: കെഎംസിസി ദമ്മാം പോസ്റ്റ് ഓഫീസ് ഏരിയകമ്മിറ്റി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ 2021 ഫോമുകളുടെ വിതരണോദ്ഘാടനം നടത്തി.

റോസ് റെസ്റ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ജൗഹര്‍ കുനിയിലില്‍ അധ്യക്ഷത വഹിച്ചു. സുരക്ഷാ ഫോമുകളുടെ വിതരണോദ്ഘാടനം ദമ്മാം സെന്‍്രറല്‍ കമ്മറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി മുജീബ് കൊളത്തൂര്‍ ഉല്‍ഘടന കര്‍മം നിര്‍വ്വഹിച്ചു. ശരീഫ് റോസിന് സുരക്ഷാ ഫോമിന്റെ ആദ്യ കോപ്പി നല്‍കിയാണ് തുടക്കം കുറിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മുസ്തഫ കണ്ണൂര്‍, ഹമീദ് കോട്ടക്കല്‍, മുജീബ് ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു, സാദിക്ക് എറണാകുളം സ്വാഗതാവും സദഖത്തുള്ള ചോക്കാട് നന്ദിയും പറഞ്ഞു.
ഫോട്ടോ: ദമാം പോസ്റ്റ് ഓഫീസ് ഏരിയ സുരക്ഷാപദ്ധതി കാമ്പയിന്‍ ഷെരീഫ് റോസിന് നല്‍കി മുജീബ് കൊളത്തൂര്‍ നിര്‍വഹിക്കുന്നു

വാര്‍ത്ത അയച്ചത്: സിറാജ് ആലുവ