പള്ളിക്കണ്ടി കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷിക ദിനം പൊയിലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു

കടവത്തൂർ: പൊയിലൂരിലെ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പള്ളിക്കണ്ടി കുഞ്ഞിക്കണ്ണൻ ഒന്നാം ചരമവാർഷിക ദിനത്തിൽ പൊയിലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡൻറ് എൻപി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഡിസിസി ജനറൽ സെക്രട്ടരി കെ പി സാജു ഉദ്ഘാടനം ചെയ്തു. കെ കെ ദിനേശൻ, എം പി വേണുഗോപാലൻ, ടി സായന്ത്, എം കെ രാജൻ, വി വിപിൻ, കെ കെ  മനോജ് കുമാർ, അശ്വിൻ സി കെ എന്നിവർ നേതൃത്വം നൽകി.