സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ രോഗമുക്തര്‍ കൂടുതൽ

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളെക്കാള്‍ രോഗമുക്താരാണ് കൂടുതല്‍. 383 പേരിലാണ് പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 397 പേര്‍ രോഗമുക്തരായിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ 3,44,157 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 14 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5264 പേരാണ്. കൊവിഡില്‍നിന്നും ഇതിനകം മൊത്തം മുക്തി നേടിയത് 3,30,578 പേരുമാണ്.
സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8315 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 796 പേര്‍ അത്യാസന്ന നിലയിലുമാണ്
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത റിയാദില്‍ 42 പേരിലാണ്. മക്കയില്‍ 40, മദീന 38, ഹായില്‍ 28, ദമ്മാം 15, അല്‍മുബാറസ് 14, യാമ്പു 12, അല്‍മന്തഖ, ജിദ്ദ എന്നിവിടങ്ങളില്‍ 11, ഹുഫൂഫ്, മഹ്ദ് അല്‍ ദഹബ് എന്നിവിടങ്ങളില്‍ 10 എന്നിങ്ങനെയാണ് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍






