മലപ്പുറത്ത് കൊവിഡ് പരിശോധനയില്‍ 100 പേരില്‍ 31 പേര്‍ക്കും പോസറ്റീവ്

♠ ഹരിത ഉമാമഹേശ്വരന്‍

മലപ്പുറം: ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലയില്‍ പരിശോധി ക്കുന്ന 100 പേരില്‍ 31 പേരും കോവിഡ് ബാധിതര്‍. ജില്ലയില്‍ ടിപിആര്‍ 31.6 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ രോഗബാധിതരെന്നാ ണ് റിപ്പോര്‍ട്ട്.

അതേസമയം തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ടിപിആര്‍ സെപ്റ്റംബര്‍ അവസാന വാരത്തേക്കാളും ഉയര്‍ന്നു. കോഴിക്കോട്, എറണാകുളം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ കുറഞ്ഞത് ആശ്വാസമാണ്.

കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് 158 പേരാണ് കൊവിഡ് മുലം മരിച്ചത്. അതേസമയം പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനം ആരോഗ്യ വകുപ്പ് തുടരുകയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തില്‍ 1766 പേരാണ് പുതിയ രോഗബാധിതര്‍.

രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.