ഇസുദ്ദീന് തങ്ങള് നിര്യാതനായി

മലപ്പുറം: ജിദ്ദ പൊന്നാനി മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇസ്സുദീന് തങ്ങള്(46) നാട്ടില് നിര്യാതനായി. തൃശൂര് ജൂബിലി മിഷന് ഹോസ്പിറ്റലില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജിദ്ദയില് കെഎംസിസിയുടെ പ്രവര്ത്തന രംഗത്ത് സജീവമായിരുന്നു.
വാര്ത്തകള് തല്സമയം വാട്സ്ആപ്പില് ലഭിക്കുവാന് ഇവിടെ ക്ലിക് ചെയ്യുക
ജിദ്ദ പൊന്നാനി മണ്ഡലം കെഎംസിസി പ്രസിഡന്റും ജിദ്ദയിലെ കെഎംസിസി യുടെ മുന്നിര പ്രവര്ത്തകനും ഹജജ് വോളണ്ടിയറുമായിരുന്നു. തൃശൂര് ജൂബിലി മിഷന് ആശുപത്രിയില് വെച്ചായിരുന്നു മരിച്ചത്. പരേതന്റെ വിയോഗത്തില് ജിദ്ദ കെഎംസിസി ദുഖവും അനുശോചനവും രേഖപ്പെടുത്തി. ജിദ്ദ കെഎംസിസിയുടെ കോവിഡ് കാല പ്രവര്ത്തനത്തില് സജജീവ പങ്കാളിത്തം വഹിച്ചിരുന്നു.






