കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 7,482 കൊവിഡ് രോഗികളില്‍ 6,448 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡെല്‍ഹി: കേരളത്തില്‍ ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 7,482 പേരില്‍. അതേസമയം 23 പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. 7,482 പേരില്‍ 6,448 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6,448 പേരില്‍ 844 പേരുടെ സമ്പര്‍ക്ക ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സമ്പര്‍ത്തിലൂടെ രോഗം ബാധിച്ചവരില്‍ 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. നിലവില്‍ കേരളത്തിലെ വിവിധ ആശുപത്രിയില്‍ ചികിത്‌സയിലുള്ളത് 93,291 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,093 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,593 പേര്‍ക്ക് നെഗറ്റീവായിരുന്നു ഫലം. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധമായ വിവരങ്ങള്‍ പങ്കുവെച്ചത്.






