സൗദിയില്‍ ഇന്നും കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീന, റിയാദ്, മക്ക എന്നിവിടങ്ങളില്‍

♠ ജെ.പി
റിയാദ്: കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തപോലെ സൗദിയില്‍ ഇന്നും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 55 പേരിലാണ് ഇന്ന് മദിനയില്‍ കൊറോണ റിപ്പോര്‍ട്ട്‌ചെയ്തത്. മദീന കഴിഞ്ഞാല്‍ റിയാദില്‍ 39 പേരിലും മക്കയില്‍ 35 പേരിലും ഇന്ന് കൊറോണ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
യാമ്പു 24, ഹുഫൂഫ് 17, അല്‍മുബാറസ് 16, അറാര്‍ 13, അല്‍മജമ്മ 11, ദമ്മാം 10, ഹായില്‍ 10, ജിദ്ദ 9 എന്നിങ്ങനെയാണ് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍
ഇന്ന് പുതുതായി 401 കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരെ രോഗികളുടെ എണ്ണം 3,43,774 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 15 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5250 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 466 പേരും ആകെ 3,30,181 പേരുമാണ്.
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,43,774 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും ഇവരില്‍ 8343 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 791 പേര്‍ അത്യാസന്ന നിലയിലുമാണ്.






