എം ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ

♠ ഹരിത ഉമാമഹേശ്വരന്‍
കൊച്ചി: സ്വര്‍ണകടത്തു കേസില്‍ എം ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തീര്‍പ്പാക്കി. ഇദ്ദേഹം കേസില്‍ പ്രീതിയല്ലെന്നും അതുകൊണ്ട് അറസറ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലാത്തതിനാലും ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന വിവരം എന്‍ഐഎ ഇതുവരെ പരിഗണിച്ചിട്ടില്ല. എതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കം ഉണ്ടയാല്‍ അത് കോടതിയെ അറിയിച്ചതിന് ശേഷം മാത്രമേ ഉണ്ടാകു. എന്‍ഫോഴ്‌സ്‌മെന്റും ഡയാറക്ടറേറ്റും കസ്റ്റംസും നേരത്തെ ശിവശങ്കറിനെതിരെ അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നാളെവരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി നിര്‍ദേശം.
രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷം മാത്രേ അറസ്റ്റ് കാര്യത്തില്‍ തീരുമാനം ഉണ്ടാകു എന്നാണ് വിലയിരുത്തല്‍. ഈ കേസുമായി ബന്ധപെട്ട് 11 തവണ വിവിധ ഏജന്‍സികള്‍ തന്നെ ചോദ്യം ചെയ്തതായി ഇദ്ദേഹം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അന്വേഷണതോട് താന്‍ പൂര്‍ണമായും സഹകരിക്കുന്ന പശ്ചാതലത്തില്‍ അറസ്റ്റ് ഇല്ലാതെതന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഇദ്ദേഹം കോടതിയില്‍ ആവിശ്യപെട്ടിരുന്നത്.






