ഇ വിദ്യാഭ്യാത്തിന്റെ ഭാഗമായി വയലളം സെന്‍ട്രല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മമ്പറം ദിവാകരന്‍ ടി വി കൈമാറി

തലശ്ശേരി: ഇ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വയലളം സെന്‍ട്രല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കോടിയേരി ഈങ്ങയില്‍ പീടികയിലെ വീട്ടിലെത്തി ടിവി കൈമാറി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനാണ് കൈമാറിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക
ഇത് 54-ാമത്തെ ടിവിയാണ് നല്‍കുന്നതെന്നും, കുട്ടികളുടെ പഠനത്തിനാവശ്യമായ പ്രവര്‍ത്തനം നടത്തുന്നതില്‍ അതീവ സന്തുഷ്ടനാണെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ രാജേഷ് അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎയുടെ ഗുരുസ്പര്‍ശം പഠനനോപകരണ കിറ്റ് സംസ്ഥാന സെക്രട്ടറി കെ രമേശന്‍ വിതരണംചെയ്തു.
ഇജി ശാന്ത, പിവി ബാലകൃഷ്ണന്‍, പിപി ഹരിലാല്‍, ഡോ. മധു, സജീവ് പുതുക്കുടി, അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.