കെഎം ഷാജിയുടെ വീട്ടില്‍ പരിശോധന; നടപടി ഇഡിയുടെ നിര്‍ദേശത്തില്‍

കോഴിക്കോട്: കെഎംഷാജി എംഎല്‍എയുടെ വീട്ടില്‍ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരുടെ പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിര്‍ദേശപ്രകാരമാണ് എംഎല്‍എയുടെ വീടും സ്ഥലവും അളക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അഴീക്കോട് സ്‌കൂളില്‍ പ്‌ളസ് ടു ബാച്ച് അനുവദിക്കുന്നതിന് ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു.
2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്‌ളസ് ടു ബാച്ച് അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍.






