സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍; പിടിച്ചാല്‍ 5 വര്‍ഷം വരെ തടവ്

തിരുവനന്തപുരം: കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി വിലയിരുത്തല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇത്‌സംബന്ധമായി മന്ത്രിസഭാ യോഗം നിര്‍ണായക തീരുമാനം കൈകൊണ്ടു. സൈബര്‍ ആക്രമണങ്ങള്‍ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന് ഭീഷണിയുണ്ടാക്കന്നുണ്ടെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സ്ത്രീകള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. സൈബര്‍ കുറ്റകൃത്യം തടയാന്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്തും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തു ന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവന്മയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ യുള്ള ആക്രമണങ്ങള്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാനുള്ള ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും മറ്റ് തടസങ്ങളും നിലവിലുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ ഭേദഗതി സര്‍ക്കാര്‍ കൊണ്ടു വരുന്നത്.