വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ 700 ഓളം ഉംറ കമ്പനികള്‍ സജജരായി

മക്ക: സൗദിക്കകത്തുനിന്നുള്ള സ്വദേശികളും വിദേശികളുമായ വിശ്വാസികള്‍ ഉംറ തീര്‍ത്ഥാടനം വിജയകരമായി പുനരാരംഭിച്ചതിന് ശേഷം വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സൗദി അറേബ്യന്‍ ഹജജ് ഉംറ മന്ത്രാലയം പൂര്‍ണ്ണമായും തയ്യാറായതായി ഹജ്, ഉംറ കാര്യാലയ സഹമന്ത്രി അബ്ദുല്‍ റഹ്‌മാന്‍ ഷംസ് പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മൊത്തം 700 ലധികം ഉംറ കമ്പനികളുണ്ടെന്നും സൗദിയിലെ അല്‍ എഖ്ബാരിയ ചാനലിനോട് സംസാരിക്കവെ ഷംസ് പറഞ്ഞു.

ഒകേ്ടാബര്‍ 18 മുതല്‍ ക്രമേണ ഉംറ സര്‍വീസ് പുനരാരംഭിച്ചശേഷം മൊത്തം 1,20,000 തീര്‍ഥാടകര്‍ ഉംറ കര്‍മ്മം നിര്‍വ്വഹിക്കുകയും രണ്ടാം ഘട്ടത്തില്‍ 45,000 പേര്‍ വിശുദ്ധ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ലൈസന്‍സുള്ള ഉംറ കമ്പനികളിലൂടെയാണെന്നും രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ഥാടകരെ സ്വികരിക്കുക. കീര്‍ത്ഥാകര്‍ ഓരോരൊ വ്യക്തികളായിട്ടല്ല, മറിച്ച്  ഗ്രൂപ്പുകളായിട്ടായിരിക്കുമെന്നും ഷംസ് പറഞ്ഞു.

‘ഇഅ്തമര്‍നാ മൊബൈല്‍ ആപ്പ് സൗദിക്കകത്തുള്ള തീര്‍ഥാടകര്‍ക്ക് മാത്രമായുള്ളതാണ്. മൂന്നാം ഘട്ടത്തില്‍ വിദേശത്തുനിന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്പനികളുമായും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായും ചേര്‍ന്ന് നവംബര്‍ ഒന്ന് മുതല്‍ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് തെറ്റായ വിവരങ്ങളും വ്യാജ അപേക്ഷകളും നല്‍കി കബളിപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുവാനായി  ബന്ധപ്പെട്ട അധികാരികളുമായി നേരിട്ട് ആശയവിനിമയം നടണമെന്ന് ഷംസ് പറഞ്ഞു.

നിലവില്‍ ഇതുവരെ ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് ബാധിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അബ്ദുല്‍ റഹ്‌മാന്‍ ഷംസ് പറഞ്ഞു.