സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീന, മക്ക, റിയാദ് എന്നിവിടങ്ങളില്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ കൊറോണ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 92 പേരിലാണ്. മദീന കഴിഞ്ഞാല്‍ മക്കയില്‍ 44 പേരിലും റിയാദില്‍ 34 പേരിലും ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ സിറ്റികളാണ്.

ഖമീസ് മുഷൈത്ത് 18, അല്‍മുബാറസ്, ദഹ്‌റാന്‍ എന്നിവിടങ്ങളില്‍ 14 വീതം, ദമ്മാം 13, ഹുഫൂഫ് 12, എന്നിങ്ങനെയാണ് 10 ന് മുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ സ്ഥലങ്ങള്‍

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇന്ന് പുതുതായി 405 കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരെ രോഗികളുടെ എണ്ണം 3,43,373 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 18 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5235 പേരാണ്.

കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 445 പേരും ആകെ 3,29,715 പേരുമാണ്. സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,43,373 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും. ഇവരില്‍ 8423 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 804 പേര്‍ അത്യാസന്ന നിലയിലുമാണ്.