പ്രമേഹ രോഗം; ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

ജിദ്ദ: പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ മോല്‍നോട്ടത്തില്‍ പ്രവൃത്തിക്കുന്ന ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. റമീസ റിസ്‌വാന്‍ സഈദ് എന്ന വിദ്യാര്‍ഥിനി സൗദി ജര്‍മന്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. പ്രമേഹ രോഗമുള്ള കാര്യം നേരത്തെ രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക