സിവി രാമന്‍പിള്ളയുടെ ചെറുമകന്‍ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡല്‍ഹി: സിവി രാമന്‍പിള്ളയുടെ മകളുടെ മകനും സാഹിത്യകാരനുമായ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു.
പബ്ലിക്കേഷന്‍സ് ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായിരുന്നു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിയിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗൗരികുട്ടിയമ്മയുടെയും സ്വാതന്ത്ര്യസമര സേനാനിയുമായ എആര്‍ പിള്ളയുടെയും മകനാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഡല്‍ഹിയില്‍ ആകാശവാണിയിലെ വാര്‍ത്താ അവതാരകനും സബ് എഡിറ്റരുമായിരുന്നു ഇദ്ദേഹം. സാഹിത്യ ആകാദമി നിര്‍വഹകസമിതി അംഗം, പ്രസ്ബ്യൂറോയില്‍ ഇന്‍ഫാര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഡല്‍ഹി മലയാളി അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാള്‍ കുടിയാണ് കൃഷ്ണപിള്ള. കേന്ദ്രസര്‍ക്കാര്‍ പ്രസിധീകാരണമായ ഇംഗ്‌ളീഷ് യോജനയില്‍ അദ്ദേഹമെഴുതിയ ശാസ്ത്ര ലേഖനങ്ങള്‍ അറിവിന്റെ ഭാഷയിലെ മികവിന്റെ ഉദാഹരണമാണ്. കൃഷ്ണകുട്ടി എന്ന പേരിലായിരുന്നു ഡല്‍ഹി ആകാശ വാണിയില്‍ ഇദ്ദേഹം വാര്‍ത്തകള്‍ വായിച്ചിരുന്നത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ് ലഭിച്ചിട്ടുണ്ട്.
വാടാമല്ലി, ശാസ്ത്രശില്‍പികള്‍ (കഥകള്‍), ചില്‍റന്‍സ് ഇല്ലുസ്‌ട്രേറ്റഡ് സയന്‍സ് ഡിക്ഷണറി, പക്ഷി നിരീക്ഷണം, ലോകത്തിന്റെ മുഖണ്ണായ മാറ്റിയ കണ്ടുപിടിത്തങ്ങള്‍ (വിവര്‍ത്തനം) തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃതികളാണ്.
ഭാര്യ: കെആര്‍ ഹേമകുമാരി. മക്കള്‍: ഗിരീഷ് ചന്ദ്രന്‍ (അമേരിക്ക), രാധിക മേനോന്‍ (പത്രപ്രവര്‍ത്തക ക്ക), ദേവികപിള്ള (ഫിഷറീസ് സര്‍വ്വകലാശാല). ശവസംസ്‌കാരം തെക്കാട് ശാന്തികവാടത്തില്‍.






