സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021ന്റെ പ്രചാരണ ക്യാമ്പയിന് അല്‍കോബാറില്‍ തുടങ്ങി

ദമ്മാമിലെ മാധ്യമ പ്രവര്‍ത്തകരെ സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021ല്‍ അംഗങ്ങളാക്കിയാണ് പ്രചാരണ ക്യാമ്പയന്‍ അല്‍കോബാറില്‍ തുടങ്ങിയത്.
♠ ജെ.പി
അല്‍കോബാര്‍: പ്രവാസലോകത്തെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ഏഴു വര്‍ഷത്തെ ജനകീയമായ ‘സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി’ 2021 വര്‍ഷത്തെ പ്രചാരണ ക്യാമ്പയിന് കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ചു. മീഡിയാ ഫോറം ട്രഷറര്‍ മുജീബ് കളത്തില്‍, മുന്‍ പ്രസിഡണ്ട് ചെറിയാന്‍ കിടങ്ങന്നൂര്‍, സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ക്ക് പദ്ധതി ഫോറം നല്‍കിയാണ് കാമ്പയിന് തുടക്കം കുറിച്ചത്. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട്, ഹബീബ് പൊയില്‍തൊടി, ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സുരക്ഷാ പദ്ധതിക്ക് കീഴില്‍ പ്രവാസിയായിരിക്കെ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപത് കോടിയിലേറെ രൂപയുടെ മരണാനന്തര ധനസാഹയം വിതരണം ചെയ്തിട്ടുണ്ട്. മാരക രോഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും പദ്ധതി നിയമാവലി അനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. 2020 വര്‍ഷത്തില്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും കോവിഡ് മൂലം ജീവന്‍ നഷ്ടമായ ഇരുപത്തിമൂന്നുപേരടക്കം എണ്‍പത്തിരണ്ടോളം പേരുടെ ബന്ധുക്കള്‍ക്ക് ഇക്കഴിഞ്ഞ മാസം പാണക്കാട് നടന്ന ചടങ്ങില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഞ്ചരകോടി രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്തു.

അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം അംഗങ്ങള്‍ ആയിരിക്കെ മരിച്ച റാക്കയിലെ ആറ്റിങ്ങല്‍ സ്വദേശി, അക്രബിയയിലെ മങ്കട സ്വദേശി എന്നിവരുടെ കുടുംബത്തിനുള്ള ആറു ലക്ഷം രൂപയുടെ ചെക്ക് ഈ ആഴ്ച കൈമാറുമെന്ന് അല്‍കോബാര്‍ കെഎംസിസി അറിയിച്ചു.
2021ല്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനും പുതുതായി സുരക്ഷാ പദ്ധതിയില്‍ അംഗമാകാനും ഡിസംബര്‍ പതിനഞ്ച് വരെ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ വിവിധ ഏരിയാ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ അന്‍വര്‍ ഷാഫി (അക്രബിയ്യ) മൊബൈല്‍ 0553072473, ലുബൈദ് ഒളവണ്ണ (ദഹ്‌റാന്‍- ദോഹ) മൊബൈല്‍ 0539192928, തൗഫീഖ് (റാക്ക) മൊബൈല്‍ 0563505692, ആസിഫ് മേലങ്ങാടി (സില്‍വര്‍ ടവര്‍) മൊബൈല്‍ 0551491563, അബ്ദുള്‍ നാസര്‍ ദാരിമി (കോബാര്‍ ജനുബിയ സുബൈയ്ക്ക) മൊബൈല്‍ 0552539364, ജുനൈദ് കാഞ്ഞങ്ങാട് (കോബാര്‍ ടൗണ്‍ ഷമാലിയ) മൊബൈല്‍ 0557339601 എന്നിവര്‍ മുഖേന അപേക്ഷിക്കാം.
സുരക്ഷാ സമിതിയുടെ മേല്‍നോട്ടം നിര്‍വൃത്തിക്കുന്ന കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള ട്രസ്റ്റ് ഓണ്‍ലൈന്‍ സംവിധാനമായ www.mykmcc.org എന്ന വെബ് പേജില്‍ സൗകര്യമുണ്ട്. യാത്രാ പ്രതിസന്ധി മൂലം മടങ്ങി വരാന്‍ താമസം നേരിടുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഗേറ്റ് വേ സൗകര്യം പ്രയോജനപ്പെടുത്തി അംഗത്വ വിഹിതം അടച്ചു പുതുക്കാന്‍ സൗകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍കോബാറില്‍ 966 540893408, നാട്ടില്‍ 80755 80007 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.






