ജിദ്ദ ഐസിഎഫ് കേരളത്തില്‍ കാല്‍ കോടിയുടെ ധന സഹായം നല്‍കുന്നു

♠ജെ.പി

ജിദ്ദ: കോവിഡ് കാലത്ത് നാട്ടില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന വിഭാഗമായ മദ്‌റസാദ്ധ്യാപകര്‍ക്കും നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്കും ഐസിഎഫ് ജിദ്ദ കമ്മിറ്റി കാല്‍ കോടി രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം വിതരണം ചെയ്യും. പ്രതിസന്ധി കാലത്ത് മതകലാലയങ്ങള്‍ അടഞ്ഞ് കിടക്കുന്നത് കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്‌റസാദ്ധ്യാപകര്‍. അവരില്‍ നിന്നും സഹായത്തിന് അര്‍ഹരായവരെയാണ് പരിഗണിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജിദ്ദയില്‍ നിന്നും നാട്ടിലെത്തി കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തിരിച്ച് വരാനാവാതെ ജോലിയും വിസയും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസികള്‍ക്കാണ് മുന്‍ഗണന നല്‍കുക.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഐസിഎഫിന്റെ മാതൃഘടകമായ കേരള മുസ്‌ലിം ജമാഅത്ത് മുഖേന ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സഹായ വിതരണത്തിനുള്ള സംവിധാനമൊരുക്കുക. ഇതിനുള്ള ഫണ്ട് ജിദ്ദ ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ താമസിയാതെ കോഴിക്കോട് വെച്ച് കേന്ദ്ര നേതാക്കള്‍ക്ക് കൈമാറും.

അടുത്ത മാസം 30തോടെ വിതരണം പൂര്‍ത്തിയാവും. അനുബന്ധമായി പണ്ഡിതരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ജില്ലാതല ചടങ്ങുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രസ്ഥാനത്തിന്റെ പ്രാദേശിക ഘടകങ്ങള്‍ മുഖേന സഹായ ധനം ഗുണഭോക്താക്കള്‍ക്ക് നേരിട്ടെത്തിച്ചു കൊടുക്കും.
കോവിഡ് മൂലം ദുരിതമനുഭവിച്ച ആയിരങ്ങള്‍ക്ക് നാട്ടിലും ഇവിടെയും അവശ്യ മരുന്നുകളും ഭക്ഷണവും അവശ്യ സേവനവും ലഭ്യമാക്കുവാന്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഹെല്‍പ് ഡസ്‌ക് സംവിധാനത്തില്‍ കുടി സാധിച്ചിട്ടുണ്ട്. സാന്ത്വനം, സ്വഫ് വ വളണ്ടിയര്‍മാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അഞ്ച് മാസക്കാലം ഇതിനായി സേവനം ചെയ്തു. ആയിരക്കണക്കിന് ഭക്ഷ്യ ധാന്യക്കിറ്റുകളാണ് ജിദ്ദയില്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍ കഷ്ടപ്പെടുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് സാന്ത്വനം വളണ്ടിയര്‍മാര്‍ മുഖേനയും ഭക്ഷ്യധാന്യക്കിറ്റുകളെത്തിച്ചു.

നാടണയാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന അറുനൂറിലധികം പേര്‍ക്ക് വന്ദേ ഭാരത് മിഷന്‍, ഐസിഎഫ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സൗജന്യമായും മിതമായ നിരക്കിലും നാട്ടിലെത്താന്‍ സഹായിച്ചു. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് കോവിഡ് കാല സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സെന്‍ട്രല്‍ കമ്മിറ്റി ചെലവഴിച്ചത്.

കഴിഞ്ഞ വര്‍ഷം വന്‍ പ്രളയദുരന്തമുണ്ടായ കവളപ്പാറയില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച 50 വീടകളില്‍ 8 എണ്ണവും നിര്‍മ്മിച്ചു നല്‍കുന്നത് ജിദ്ദ ഐസിഎഫ് ആണ്.

രോഗവും വാര്‍ധക്യവും മറ്റും മൂലം വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ട് സംരക്ഷിക്കാനാളില്ലാതെ തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഞ്ചേരിയില്‍ പണി പൂര്‍ത്തിയാവുന്ന എസ്‌വൈഎസ് സാന്ത്വന സദനം പ്രോജക്ടിന്റെ പ്രധാന ഭാഗമാണ് സാധുസംരക്ഷണകേന്ദ്രം. ഒന്നര കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പ്രസ്തുത കേന്ദ്രത്തിന്റെ പകുതി ഭാഗം ഇരുപത് നിര്‍ധനരെ സംരക്ഷിക്കാനുള്ള സംവിധാനം ജിദ്ദ ഐസിഎഫാണ് പുര്‍ത്തീകരിക്കുന്നത്. ഈ സാധു സംരക്ഷണ കേന്ദ്രം പണി പൂര്‍ത്തീകരിച്ച് അടുത്ത ഡിസംബര്‍ മാസം നാടിന്നു സമര്‍പ്പിക്കുന്നതാണ്.
പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി നിരവധി പേര്‍ക്ക് ഉപജിവന മാര്‍ഗങ്ങള്‍ക്കായുള്ള തൊഴില്‍ പദ്ധതികള്‍ക്കായി ഇതിനോടകം നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്‍കിക്കഴിഞ്ഞു.

രോഗവും വാര്‍ധക്യവും മറ്റും മൂലം വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ട് സംരക്ഷിക്കാനാളില്ലാതെ തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഞ്ചേരിയില്‍ പണി പൂര്‍ത്തിയാവുന്നു.

ഒകേ്ടാബര്‍ 20 മുതല്‍ നവമ്പര്‍ 30കൂടിയ കാലയളവില്‍ ഐസിഎഫ് യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ വാര്‍ഷിക അസംബ്ലികള്‍ നടക്കുന്നതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സയ്യിദ് ഹബീബ് അല്‍ബുഖാരി, ശാഫി മുസ്‌ലിയാര്‍, ബഷീര്‍ പറവൂര്‍, അബ്ദുറഹിം വണ്ടൂര്‍, മൊയ്തീന്‍ കുട്ടി സഖാഫി, മുജീബ് എ ആര്‍ നഗര്‍, ഹനീഫ പെരിന്തല്‍മണ്ണ, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബ്ദുറസാഖ് എടവണ്ണപ്പാറ എന്നിവര്‍ അറിയിച്ചു.