എല്‍പിജി വിതരണ രീതി മാറുന്നു

ഹരിത ഉമാമഹേശ്വരന്‍

ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കിലും ഇനി ഗ്യാസ് സിലിണ്ടര്‍ എളുപ്പത്തില്‍ കിട്ടില്ല. ഇനി സിലിണ്ടര്‍ വെറുതെ ബുക്ക് ചെയ്യാനും കഴിയില്ല. എല്‍പിജി വിതരണകാര്‍ക്ക് മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നമ്പര്‍ നല്‍കിയാല്‍ മാത്രമേ ഇനി സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. അതുകൊണ്ട് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ലെകില്‍ പണിയാകും. വീടുകളില്‍ വരുത്തുന്ന എല്‍പിജി വിതരണത്തിന് മാത്രമേ ഈ സംവിധാനം ബാധകമാവൂ. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇത് ബാധകമല്ല.

വിലാസം മാറുകയോ നമ്പര്‍ മാറ്റം വരുത്തുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഏജന്‍സിക് വിവരം നല്‍കേണ്ടതാണ്. സിലിണ്ടര്‍ ബുക്ക് ചെയുന്ന സമയത്ത് തന്നെ ഒടിപി നമ്പറും ലഭികും. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളു. ഡിഎസി കോഡ് എന്ന സംവിധാനമാണ് പുതുതായി നടപ്പിലാക്കിയത്. അനധികൃതമായ ഗ്യാസ് സിലിണ്ടറുകള്‍ കൈമാറ്റം ചെയ്യപെടുന്നത് തടയാന്‍ കൂടിയാണ് പുതിയ നീക്കം. ഗാര്‍ഹിക ആവിശ്യത്തിനായി എടുക്കുന്ന സിലിണ്ടറുകളുടെ ഉടമയെ കണ്ടത്തനും അനധികൃത ഉപയോഗം തടയാനും ഈ സംവിധാനം സഹായകരമായേക്കാം. യഥാര്‍ത്ഥ ഉപഭോക്തതാവിന് തന്നെയാണ് സിലിണ്ടര്‍ ലഭിക്കുന്നത് എന്ന് ഉറപ്പു വരുത്തനും ഇതിലൂടെ കഴിയും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

100 നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ജയ്പൂരില്‍ ഈ പദ്ധതി തുടങ്ങി കഴിഞ്ഞു. കൊച്ചി തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ ആദ്യ ഘട്ടപദ്ധതി നടപ്പാക്കും. നവംബര്‍ 1 മുതല്‍ എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന എല്ലാ കമ്പിനികളും ഒടിപി സംവിധാനം നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണ്. വീട്ടാവശ്യത്തിനുള്ള പാചകവാതത്തിന്റെ ആവശ്യകതയില്‍ 3.3 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 2030ല്‍ ഉപഭോഗം 34 ദശലക്ഷം ടണ്ണില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാചക വാതകത്തിന്റെ ഉപഭോഗം നിജപെടുത്താനും പുതിയ സംവിധാനം സഹായകരമാകും.