സൗദിയില്‍ കൊറൊണ ബാധിച്ച് ചികിത്‌സയിലുള്ളവര്‍ അധികവും സുഖംപ്രാവിച്ച് വരുന്നു

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി 385 കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരെ രോഗികളുടെ എണ്ണം 3,42,968 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 16 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5217 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 375 പേരും ആകെ 3,29,270 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,42968 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8481 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 840 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 59, യാമ്പു 31, മക്ക 27, റിയാദ് 23, ഖമീസ് മുഷൈത്ത് 22, ദമ്മാം 20, ദഹ്‌റാന്‍ 18, ഹുഫൂഫ് 12, അറാര്‍ 12, ജിദ്ദ 10 എന്നിങ്ങനെയാണ് സൗദിയില്‍ കൂടുതലായി കൊറോണ റിപ്പോര്‍ട് ചെയ്ത സ്ഥലങ്ങള്‍






