കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധബില്ലിനെതിരെ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒപ്പുശേഖരണം നടത്തി

തലശ്ശേരി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ, എഐസിസി ആഹ്വാന പ്രകാരം രാഷ്ട്രപതിക്ക് ഒരു കോടി ഒപ്പുകള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഒപ്പ് ശേഖരണ പരിപാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെപിസിസി ജന. സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എംപി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെപിസിസി സെക്രട്ടറി വിഎന്‍ ജയരാജ്, ഡിസിസി ജന. സെക്രട്ടറി അഡ്വ. സിടി സജിത്ത്, എംപി അസ്സൈനാര്‍, പിവി രാധാകൃഷ്ണന്‍, എംവി സതീശന്‍, കെഇ പവിത്ര രാജ്, എ ഷര്‍മിള, ഇ വിജയകൃഷ്ണന്‍, എംപി സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
ഉച്ചുമ്മല്‍ ശശി, പി സുകുമാരന്‍, പിസി പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.






