ഹത്രസില്‍ ദളിത് വനിതയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം: മഹിളാ കോണ്‍ഗ്രസ്

തലശ്ശേരി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് വനിതയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, പാപ്പിനിശേരീ വൃദ്ധമന്ദിരത്തിലെ മേട്രന്‍ ജ്യോത്സ്‌നയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടെലിഫോണ്‍ ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കെപിസിസി ജനറല്‍ സെക്രട്ടറി വിഎ നാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എ ഷര്‍മ്മിള അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എംപി അരവിന്ദാക്ഷന്‍, കെ ലതിക, അനുപമ പ്രമോദ്, ശ്യാമള എജി, അഡ്വ. എസ് രാഹുല്‍, പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.