സുരക്ഷാ സ്‌കീം ഫോമുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു

ജിദ്ദ: ജിദ്ദയില്‍ കെഎംസിസി സൗദി നാഷണല്‍, ജിദ്ദ സെന്‍ട്രല്‍ കമ്മറ്റികളുടെ നേതൃത്വത്തിലുള്ള സുരക്ഷാഫോമുകളുടെ വിതരണ കാമ്പയിന്റെ ഭാഗമായുള്ള പെരിന്തല്‍മണ്ണ മണ്ഡലത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കഴിഞ്ഞ ദിവസം ജിയില്‍ നടന്നു. മണ്ഡലംതല സുരക്ഷാഫോം വിതരണ ഉദ്ഘാടനം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. കെഎംസിസി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദാലി ടിഎന്‍ പുരം അധ്യക്ഷനായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമാക്കുന്ന ഈ പദ്ധതിയില്‍ മുഴുവന്‍ അംഗങ്ങളേയും ചേര്‍ക്കാന്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. മുസ്തഫ കോഴിശ്ശേരി, ഷംസു പാറല്‍, അസീസ് ചെറുകര, മുജീബ് പികെ, അസ്‌ലം ചെറുകര, മുത്തുകോയ, ഷാജഹാന്‍ മേലാറ്റൂര്‍, നാസര്‍ പാക്കത്ത്, സിയാദ് പെരിന്തല്‍മണ്ണ, സബീര്‍ ചെറുകര, ബാബു എംടി എന്നിവര്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഷ്‌റഫ് താഴേക്കോട് സ്വാഗതവും റഷീദ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.






