ഫെബ്രുവരിയോടെ ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതി പേര്‍ക്കും കൊവിഡ് പിടിപെടുമെന്ന് വിദഗ്ധ സമിതി

വേണ്ട മാനദണ്ഡങ്ങളും മുന്‍കരുതലുകളും പാലിച്ചില്ലെകില്‍ സ്ഥിതി വളരെ മോശമായിരിക്കും

♠ ഹരിത ഉമാമഹേശ്വരന്‍

ന്യൂഡല്‍ഹി: ഇനി വരാനിരിക്കുന്ന ഉത്സവകാലങ്ങളിളും ശൈത്യകാലങ്ങളിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുമെന്ന് റിപ്പോര്‍ട്ട്. ഒക്‌ടോബറില്‍ കൊവിഡ് രോഗബാധ സെപ്റ്റംബര്‍ മാസത്തേക്കാള്‍ കുറഞ്ഞതായി രേഖപ്പെടുത്തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നത് ജനങ്ങളില്‍ ആശ്വാസമേക്കുന്നതാണ്. ഒരു ലക്ഷ്യത്തിനടുത്ത് പ്രതിദിന രോഗബാധയായിരുന്നു കഴിഞ്ഞമാസം  വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 60,000ത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇനി വരാനിരിക്കുന്ന ഉത്സവകാലത്തും ശൈത്യകാലത്തും കൊവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കിട്ടുണ്ട്. ഇതിന് വേണ്ട മുന്‍കരുതല്‍ എടുത്തില്ലെകില്‍ വീണ്ടും രോഗബാധ കൂടാന്‍ സാധ്യത ഉണ്ട്. ഒരു പരുധി വരെ ഉത്സവങ്ങളില്‍ പങ്കെടുക്കാതിരിക്കുക. കുട്ടികളെയും പ്രായം ആയവരെയും പരമാവധി ഇതില്‍ നിനൊക്കെ മാറ്റി നിര്‍ത്തുകയും ചെയുക. മാസ്‌ക്ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ മുന്‍കരുതല്‍ നമ്മള്‍ തന്നെ എടുക്കേണ്ടതാണ്.

ഫെബ്രവരി മാസത്തോടെ രാജ്യത്ത് 50 ശതമാനം പേര്‍ക്കും കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കിട്ടുണ്ട്.