സുരക്ഷാ സ്‌കീം സഹായം കൈമാറി

ജിദ്ദ: ജിദ്ദ കെഎംസിസി സുരക്ഷാ സ്‌കീമില്‍ അംഗമായിരിക്കെ കഴിഞ്ഞ മെയ് മാസത്തില്‍ മരിച്ച വഴിക്കടവ് സ്വദേശി കുഞ്ഞിമുഹമ്മദ് പുതിയത്തിന്റെ കുടുംബത്തിന് ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയുടെ സുരക്ഷ സ്‌കീമിലെ ആനുകൂല്യമായ 5 ലക്ഷം രൂപയുടെ ചെക്ക് ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെഎംസിസിക്ക് കൈമാറി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് അഹ്‌മദ് പാലയാട്ടില്‍ നിന്നും ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി സുബൈര്‍ വട്ടോളിയാണ് ചെക്ക് ഏറ്റുവാങ്ങിയത്. ചെക്ക് വൈകാതെ നാട്ടില്‍ പരേതന്റെ കുടുംബത്തിന് കൈമാറുമെന്ന് ജിദ്ദ നിലമ്പൂര്‍ മണ്ഡലം കെഎംസിസി അറിയിച്ചു






