ജോഹോര്‍ കെഎംസിസി പ്രീമിയര്‍ ലീഗ് 2020 ക്രിക്കറ്റ്: ജെബി സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

മലേഷ്യ: ജോഹോര്‍ കെഎംസിസി ആഥിത്യമരുളി ജോഹോര്‍ ക്രിക്കറ്റ് അക്കാഡമി സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തിയ ഒന്നാമത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജെബി സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എട്ട് ടീമുകളെ അണിനിരത്തിക്കൊണ്ടാണ് ജോഹോര്‍ കെ.എം.സി.സി മത്‌സരം സംഘടിപ്പിച്ചത്. ജെബി ടൈഗേഴ്‌സാണ് റണ്ണറപ്പ്. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും ഡാത്തോ ഹാജി എംടിപി ശാഹുല്‍ ഹമീദ് ബിന്‍ ഹാജി എംടിപി അബ്ദുല്‍ ഖാദിര്‍ വിതരണം ചെയ്തു. ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു.